2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയതായി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി. 2024 ജനുവരി 8-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ആകെ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായും, തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് പുതിയ റെക്കോർഡാണെന്നും ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷം (58 ശതമാനം) വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ സൂപ്പർഡോമിൽ നടന്ന മൂന്നാമത് വാർഷിക ഹജ്ജ്, ഉംറ സർവീസസ് കോൺഫറൻസ് ആൻഡ് എക്‌സിബിഷൻ വേദിയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Greeted with eagerness and cared for with warmth, the combined efforts and unparalleled facilities have led to a record-breaking influx of international Umrah pilgrims this season. This historic achievement is showcased in the Ministry of Hajj and Umrah's current statistics.… pic.twitter.com/OYGYbidtmY
— Ministry of Hajj and Umrah (@MoHU_En) January 8, 2024