മക്ക-ജിദ്ദ എക്സ്പ്രസ് ഹൈവേയിലെ ശുമൈസി ചെക് പോയിന്റ് സന്ദർശിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ
മക്ക-ജിദ്ദ എക്സ്പ്രസ് റോഡിലെ ശുമൈസി ചെക്ക് പോയന്റ് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിശ്അൽ സന്ദർശിച്ചു. മേഖല റോഡ് സുരക്ഷാസേനയുടെ കമാൻഡർ കേണൽ ബന്ദർ അൽ ഉതൈബി ചെക്ക് പോയിൻറിന്റെ പ്രവർത്തനങ്ങൾ ഗവർണർക്ക് വിശദീകരിച്ചു കൊടുത്തു. 1,70,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പോയൻറിൽ അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന 16 പാതകൾ ഉൾപ്പെടുന്നതാണ്.
സ്ഥലത്ത് തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ വിശദീകരണവും ഡെപ്യൂട്ടി ഗവർണർ കേട്ടു. അത്യാധുനിക സാങ്കേതികവിദ്യ ഘടിപ്പിച്ച സുരക്ഷാവാഹനവും കണ്ടു. റിപ്പോർട്ടിങ് ആൻഡ് മോണിറ്ററിങ് യൂനിറ്റ് സന്ദർശിക്കുകയും റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള സംവിധാനത്തിറെ വിശദീകരണം കേൾക്കുകയും ചെയ്തു.