സുഡാനിൽ സൗദിയുടെ രക്ഷാദൗത്യം; ഇന്ത്യക്കാരടക്കം 157 പേരെ രക്ഷിച്ചു

Update: 2023-04-23 01:08 GMT

ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. സൗദി നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതിൽ 66 ഇന്ത്യക്കാരാണുള്ളത്.

ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതൽ പേരെ ബോട്ടുകളിൽ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്ഥാൻ, കുവൈറ്റ്, ഖത്തർ ഈജിപ്ത്, ടുനീഷ്യ, ബൾഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു സംഘാംഗങ്ങൾ. സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയായിരുന്നു നാവിക സേനയുടെ രക്ഷാദൗത്യമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അർദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

Similar News