തിരിച്ച് മടങ്ങാതെ സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ; എണ്ണം പെരുകുന്നു, നിയന്ത്രിക്കാനുള്ള നടപടികളുമായി അധികൃതർ

Update: 2023-08-07 03:15 GMT

സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.തെക്കുപടിഞ്ഞാറൻ തീരദേശ നഗരമായ ജിസാനിലും ഫറസൻ ദ്വീപിലും വിരുന്നെത്തിയ കാക്കകളാണ് തിരികെ പോകാതെ സൗദി അറേബ്യയിൽ തന്നെ തങ്ങുന്നത്. എണ്ണം പെരുകിയതോടെ ഇത് പൊതുജനങ്ങൾക്കും ശല്യമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാക്കളെ നിയന്ത്രിക്കാൻ പരിസ്ഥിതി വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്.

ഫറസൻ ദ്വീപ് വന്യജീവി സങ്കേതത്തിൽ നിന്ന് 35% കാക്കകളെയും നശിപ്പിച്ചതായി നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ് റിപ്പോർട്ട് ചെയ്തു. 140ലധികം കാക്കക്കൂടുകൾ നശിച്ചു.കാക്കകളെ നിയന്ത്രിക്കുന്ന നടപടികൾ തുടരുകയാണെന്ന്. കാക്കകളുടെ കടന്ന് വരവോടെ പ്രദേശത്ത് ചെറുജീവികളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ചെറു പ്രാണികളെയാണ് കാക്കകൾ പ്രാധനമായും ഭക്ഷണമാക്കുന്നത്. ഇത് തുടർന്നാൽ നിരവധി ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി വകുപ്പ്.

കാക്കകൾ വൈദ്യുതി ലൈനുകളിൽ കൂടുണ്ടാക്കുന്നത് വൈദ്യുതി വിതരണത്തിന് തടസ്സം സൃഷ്ടിക്കാനുള്ള സാഹചര്യവും ഉണ്ട് . ഇന്ത്യൻ കാക്കകൾക്ക് കന്നുകാലികളെ ആക്രമിക്കാനും, കടൽപ്പക്ഷികളുടെ മുട്ടയും കുഞ്ഞുങ്ങളെയും തിന്നാനും , രോഗം പരത്താനും കഴിയുമെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് കാക്കകളെ നിയന്ത്രിക്കാനുള്ള കർശന നടപടി സൗദി അറേബ്യൻ പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്

Tags:    

Similar News