സൗദിയിൽ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വരുമാനത്തിൽ വർധന

Update: 2023-12-26 06:56 GMT

സൗദിയില്‍ ചെറുകിട ഇടത്തര സംരംഭങ്ങളുടെ വരുമാനത്തില്‍ വര്‍ധന. ആറു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയ വരുമാന നേട്ടം 3500 കോടി ഡോളറിനു മുകളിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് വര്‍ധന രേഖപ്പെടുത്തിയത്.

2022ലെ കണക്ക് ഉദ്ധരിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2022ൽ വരുമാനം 5.8 ശതമാനം വര്‍ധിച്ച് 3570 കോടി ഡോളറായി ഉയര്‍ന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 3445 കോടി ആയിരുന്നു. ഈ മേഖലയിലെ വാര്‍ഷിക പ്രവര്‍ത്തന ചെലവ് 1834 കോടി ഡോളറും രേഖപ്പെടുത്തി. തൊട്ട് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ വര്‍ധന ഈ രംഗത്ത് രേഖപ്പെടുത്തി.

രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍. പ്രതിവര്‍ഷം ലക്ഷത്തിനടുത്ത് സംരംഭങ്ങളാണ് പുതുതായി രാജ്യത്ത് ആരംഭിക്കുന്നത്. നിലവില്‍ 13 ലക്ഷം സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

Tags:    

Similar News