സൗ​ദി അറേബ്യയിൽ വൈദ്യുതി നിലച്ചാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം ; തീരുമാനവുമായി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി

Update: 2024-07-17 08:10 GMT

സൗ​ദി അ​റേ​ബ്യ​യി​ൽ വൈ​ദ്യു​തി നി​ല​ച്ചാ​ൽ ഉ​പ​ഭോ​ക്താ​വി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന്​​​ ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി. ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്​​ട​പ​രി​ഹാ​രം​ ന​ൽ​ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി എ​ക്​​സ്​ അ​കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട്​ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​വ്​ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന്​ അ​ർ​ഹ​രാ​ണ്. ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ്​ ​ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന്​ അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​ദ്യു​തി സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​തി​ന് ശേ​ഷം ആ​റു മ​ണി​ക്കൂ​റി​ൽ കൂ​ടാ​ത്ത സ​മ​യ​ത്തി​നു​ള്ളി​ൽ പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി 200 റി​യാ​ലാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കേ​ണ്ട​ത്. കൂ​ടാ​തെ ഓ​രോ അ​ധി​ക മ​ണി​ക്കൂ​റി​നും 50 റി​യാ​ൽ വീ​ത​വും ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. ഇ​ത്​ അ​ടു​ത്ത ബി​ല്ലി​ൽ സ്വ​യ​മേ​വ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും. ഇ​ത്​ കി​ഴി​ച്ചു​ള്ള തു​ക ഉ​പ​ഭോ​ക്താ​വ്​ കൊ​ടു​ത്താ​ൽ മ​തി​യാ​കും. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ യ​മ​നോ​ട്​ ചേ​ർ​ന്നു​ള്ള ശ​റൂ​റ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന്ന്​ വൈ​ദ്യു​തി മു​ട​ക്കം മൂ​ലം പ്ര​യാ​സം നേ​രി​ട്ട​വ​ർ​ക്ക് 2,000 റി​യാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സൗ​ദി ഇ​ല​ക്‌​ട്രി​സി​റ്റി ക​മ്പ​നി തീ​രു​മാ​നി​ച്ചു. അ​ക്കാ​ര്യം അ​റി​യി​ച്ച്​ ഉ​പ​ഭോ​ക്താ​വി​ന്​ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്​​തു. ഉ​പ​ഭോ​ക്താ​വി​ന്റെ അ​ക്കൗ​ണ്ടി​ലാ​ണ്​ 2,000 റി​യാ​ൽ ക്ര​ഡി​റ്റ്​ ചെ​യ്യ​പ്പെ​ടു​ക. ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​മ്പ​നി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags:    

Similar News