ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിന് സൗ​ദിയിൽ തുടക്കം ; പ്രദേശിക ആസ്ഥാനമുള്ള കമ്പനികളുടെ എണ്ണം 540 ആയെന്ന് നിക്ഷേപ മന്ത്രി

Update: 2024-10-30 09:07 GMT

സൗ​ദി​യി​ൽ പ്രാ​ദേ​ശി​ക ആ​സ്ഥാ​ന​മു​ള്ള വി​ദേ​ശ​ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 540 ആ​യി വ​ർ​ധി​ച്ചെ​ന്ന്​ നി​ക്ഷേ​പ മ​ന്ത്രി ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ് വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ൽ ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ് ഇ​നി​ഷ്യേ​റ്റി​വ്​ എ​ട്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​​ന്‍റെ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​തി​ൽ ചി​ല​ത് ഏ​റ്റ​വും വ​ലി​യ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളാ​ണ്. ‘വി​ഷ​ൻ 2030’ ല​ക്ഷ്യം വെ​ച്ച​ത്​ 2030ഓ​ടെ 500 ക​മ്പ​നി​ക​ൾ എ​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ഞ്ച്​ വ​ർ​ഷം ബാ​ക്കി​യു​ള്ള​പ്പോ​ൾ ത​ന്നെ ആ ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

2016ൽ ‘​വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​നുശേ​ഷം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാദ​നം (ജി.​ഡി.​പി) 70 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ന്നു. 2014 മു​ത​ൽ പ്ര​തി​വ​ർ​ഷം നാ​ല്​ മു​ത​ൽ അ​ഞ്ച് വ​രെ​ ശ​ത​മാ​നം എ​ണ്ണ​യി​ത​ര സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്ക്​ വി​ഷ​ൻ സം​രം​ഭ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ജി-20 ​രാ​ജ്യ​ങ്ങ​ളി​ൽ അ​തി​വേ​ഗം വ​ള​രു​ന്ന ര​ണ്ടാ​മ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​ണ് സൗ​ദി​യു​ടേ​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.സൗ​ദി സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ​യു​ടെ സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാ​ണ്. മേ​ഖ​ല​യി​ലെ യു​ദ്ധ​വും ചെ​ങ്ക​ട​ലി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത അ​സ്വ​സ്ഥ​ത​ക​ളും ഇ​തി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. കാ​ര​ണം വ​ള​ർ​ച്ച​യെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​നെക്കാ​ൾ കൂ​ടു​ത​ലാ​ണ്.

ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെന്‍റ് ഇനിഷ്യേറ്റിവ്​ സമ്മേളനത്തിന് കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര കൺവെൻഷൻ സെന്‍ററിൽ തുടക്കമായപ്പോൾ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ ശ​ക്തി​യാ​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ വി​വി​ധ ഭൗ​മ രാ​ഷ്​​ട്രീ​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സൗ​ദി അ​​റേ​ബ്യ​ക്ക്​ ക​ഴി​ഞ്ഞു. സൗ​ദി​യി​ലേ​ക്ക്​ 3.3 ല​ക്ഷം കോ​ടി ഡോ​ള​ർ നേ​രി​ട്ടു​ള്ള നി​ക്ഷേ​പ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ത്​ ഞ​ങ്ങ​ൾ നേ​ടും. അ​തി​നെ വ​ള​ർ​ച്ച മൂ​ല​ധ​ന സ​മ​വാ​ക്യം എ​ന്ന് ഞ​ങ്ങ​ൾ വി​ളി​ക്കു​ന്നു.

ഈ ​സ​മ​വാ​ക്യം വ​ർ​ഷം തോ​റും എ​ട്ട്​ ശ​ത​മാ​നം എ​ന്ന​തി​ന് തു​ല്യ​മാ​യി വ​ള​രു​ക​യാ​ണ്. ‘വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​നുശേ​ഷം രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കാ​ൻ നി​​ക്ഷേ​പ ലൈ​സ​ൻ​സ്​ നേ​ടി​യ വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം 10 മ​ട​ങ്ങ് വ​ർ​ധി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി​യി​ലെ​ത്തി​യ ടൂ​റി​സ്​​റ്റു​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും എ​ണ്ണം 10 കോ​ടി ആ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​ റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​ മൂ​ന്നു ദി​വ​സം നീ​ളു​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ് ഇ​നി​ഷ്യേ​റ്റി​വ് സ​മ്മേ​ള​ന​ത്തി​​ന്‍റെ എ​ട്ടാ​മ​ത് പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യ​ത്. ‘ഒ​രു അ​ന​ന്ത​മാ​യ ച​ക്ര​വാ​ളം, നാ​ളെ​യെ രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ന്ന് നി​ക്ഷേ​പി​ക്കു​ന്നു’ എ​ന്ന ടാ​ഗ് ലൈ​നി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.

5,000 അ​തി​ഥി​ക​ളും 500 പ്ര​ഭാ​ഷ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 200 സെ​ഷ​നു​ക​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. പ്ര​ത്യേ​കി​ച്ച് ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ത​ന്ത്ര​ങ്ങ​ൾ, ആ​ഗോ​ള സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ൽ ആ​ഫ്രി​ക്ക​യു​ടെ പ​ങ്ക്, നേ​തൃ​ത്വ​സ്ഥാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്ക​ൽ, സാ​മ്പ​ത്തി​ക സ്ഥി​ര​ത, തു​ല്യ വി​ക​സ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്ക​ൽ, സൈ​ബ​ർ സു​ര​ക്ഷ, നി​ർ​മി​ത ബു​ദ്ധി, ന​വീ​ക​ര​ണം, ആ​രോ​ഗ്യം, ജി​യോ​പൊ​ളി​റ്റി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടും.

ഈ ​സ​മ്മേ​ള​നം റെ​ക്കോ​ഡ് സൃ​ഷ്​​ടി​ക്കു​മെ​ന്ന് ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ് ഇ​നി​ഷ്യേ​റ്റി​വ് സി.​ഇ.​ഒ റി​ച്ചാ​ർ​ഡ് അ​തി​യാ​സ് പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 28 ശ​ത​കോ​ടി ഡോ​ള​റി​​ന്‍റെ അ​ന്താ​രാ​ഷ്​​ട്ര ഇ​ട​പാ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

Similar News