പലസ്തീൻ ജനതയുടെ അവകാശ സംരക്ഷണത്തിന് പൂർണ പിന്തുണ ; നിലപാട് പ്രഖ്യാപിച്ച് സൗദിഅറേബ്യ

Update: 2024-07-15 08:42 GMT

പ​ല​സ്‌​തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും സ്വ​ത​ന്ത്ര രാ​ഷ്​​ട്ര പ​ദ​വി​ക്കും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​​ സൗ​ദി അ​റേ​ബ്യ. പ​ലസ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​എ​ൻ. റി​ലീ​ഫ് വ​ർ​ക്ക്​ ഏ​ജ​ൻ​സി​യു​ടെ (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി​ഷ​യ​ത്തി​ൽ സൗ​ദി നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ആ ​രാ​ഷ്​​ട്ര​ത്തി​​ന്റെ സ്വ​ത​ന്ത്ര​പ​ദ​വി​ക്കും വേ​ണ്ടി​യാ​ണ്​ എ​ന്നും എ​വി​ടെ​യും സൗ​ദി നി​ല​കൊ​ള്ളു​ക​യെ​ന്ന്​ യു.​എ​ന്നി​ലെ സൗ​ദി സ്ഥി​രം പ്ര​തി​നി​ധി​യും അം​ബാ​സ​ഡ​റു​മാ​യ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ​വാ​സി​ൽ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ത​ങ്ങ​ളു​ടെ ഭൂ​മി വീ​ണ്ടെ​ടു​ക്കാ​നും അ​വ​രു​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ ത​ല​സ്ഥാ​ന​മാ​ക്കി ഒ​രു സ്വ​ത​ന്ത്ര പ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കാ​നു​മു​ള്ള പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ആ​ഗ്ര​ഹ​ത്തി​നും അ​വ​കാ​ശ​ത്തി​നും ഉ​റ​ച്ച പി​ന്തു​ണ​യാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും സ​ന്ദേ​ഹ​ങ്ങ​ൾ​ക്കോ സം​ശ​യ​ങ്ങ​ൾ​ക്കോ പ​ഴു​തി​ല്ല. പ​ലസ്തീ​ൻ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ​ക്ക് സു​സ്ഥി​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​ന് യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​ടെ ദാ​താ​ക്ക​ളാ​യ രാ​ജ്യ​ങ്ങ​ളു​ടെ വ​ലി​യ പി​ന്തു​ണ ഉ​ണ്ടാ​വ​ണം. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം എ​ല്ലാ​വ​രും തി​രി​ച്ച​റി​യ​ണം. ഈ ​യു.​എ​ൻ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ളും ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​ാസ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ പ​ല​സ്തീ​നി​ക​ൾ​ക്ക് ഏ​ക​ദേ​ശം 8.5 കോ​ടി ഡോ​ള​ർ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ​തും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. ഇ​തി​ൽ 5.5 കോ​ടി ഡോ​ള​ർ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ വ​ഴി​യാ​ണ് സൗ​ദി ന​ൽ​കി​യ​ത്. കൂ​ടാ​തെ 54 വി​മാ​ന​ങ്ങ​ളും എ​ട്ട്​ ക​പ്പ​ലു​ക​ളും വ​ഴി 7,000 ട​ണ്ണി​ല​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും താ​ൽ​ക്കാ​ലി​ക വീ​ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഗ​ാസ്സ​യി​ലെ​ത്തി​ച്ചു. മാ​ത്ര​മ​ല്ല എ​യ​ർ​ലി​ഫ്​​റ്റ്​ വ​ഴി​യും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ൾ ജ​ന​ങ്ങ​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്​​തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യെ പി​ന്തു​ണ​ക്കു​ന്ന 118 രാ​ജ്യ​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു.

Tags:    

Similar News