മ​ദീ​ന​യി​ലെ ‘ശൗ​റാ​ൻ പാ​ത​ക​ളു​ടെ’ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

Update: 2024-07-02 08:41 GMT

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​ദീ​ന​യി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ശൗ​റാ​ൻ’ പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മ​ദീ​ന​യു​ടെ തെ​ക്ക്​ ​ശൗ​റാ​ൻ ഡി​സ്​​ട്രി​ക്​​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്​. ആ​ദ്യ​ഘ​ട്ടം 85,300 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ, 1,650 മീ​റ്റ​ർ നീ​ള​മു​ള്ള പ്ര​ധാ​ന ന​ട​പ്പാ​ത​ക​ൾ, 1,420 മീ​റ്റ​ർ നീ​ള​മു​ള്ള സൈ​ക്കി​ൾ പാ​ത​ക​ൾ, 31,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഹ​രി​ത​യി​ട​ങ്ങ​ൾ, 2,350 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഏ​ഴ്​ നി​ക്ഷേ​പ മേ​ഖ​ല​ക​ൾ, സ്പോ​ർ​ട്സ്​ മൈ​താ​നം, വാ​ഹ​ന പാ​ർ​ക്കി​ങ് ഏ​രി​യ​ എ​ന്നി​വ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മു​നി​സി​പ്പാ​ലി​റ്റി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ​ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ന​ഗ​ര​ങ്ങ​ളു​ടെ വി​ക​സ​ന​വും സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ‘​ശൗ​റാ​ൻ’മേ​ഖ​ല​യി​ലെ വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പാ​ർ​പ്പി​ട​ത്തി​നും വി​നോ​ദ​ത്തി​നും നി​ക്ഷേ​പ​ത്തി​നു​മു​ള്ള ആ​ക​ർ​ഷ​ക​മാ​യ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നു​മാ​ണ്.

അ​തോ​ടൊ​പ്പം ദൃ​ശ്യ​വൈ​കൃ​ത​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും തു​റ​സ്സാ​യ ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​ത്​ നി​ക്ഷേ​പ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ‘​ശൗ​റാ​ൻ പാ​ത​ക​ൾ’. ശൗ​റാ​ൻ പ​രി​സ​ര​ത്ത് മൊ​ത്തം 9,62,710 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ മൂ​ന്ന്​ പാ​ത​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    

Similar News