രാഷ്ട്രീയ കാര്യങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യരുത്; സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്

Update: 2023-08-14 11:18 GMT

രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് ഇടപെടൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്. സൗദിയിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതനിരാസ പ്രവണത എന്നിവയുടെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചില ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരായുള്ള വിമർശനം കൂടിയായാണ് പ്രസ്താവന. പരസ്പര സഹവർതിത്വം, സഹിഷ്ണുത എന്നിവയ്ക്കൊപ്പം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളും രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.

Tags:    

Similar News