വാഹന ഉപയോക്താവിന് നഷ്ടപരിഹാരം നൽകേണ്ട മൂന്നു സാഹചര്യങ്ങൾ വ്യക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

Update: 2023-02-19 11:15 GMT

സ്പെയർ പാർട്സുകളുടെ അഭാവം, വാഹനത്തിന്റെ വാറന്റിയിൽ അപാകത ഉണ്ടാകൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിശ്ചയിച്ച തീയതിയിൽ കാലതാമസമുണ്ടാകൽ എന്നീ അവസരങ്ങളിൽ ഉപയോക്താവിന് പുതിയ വാഹനം നൽകുകയോ സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കുകയോ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം.

വാറന്റി സമയത്ത് വാഹനത്തിന്റെ നിർമാണ തകരാർ കണ്ടെത്തുകയോ വാഹനത്തിൽ അപാകത കണ്ടെത്തുകയോ ചെയ്താൽ പ്രശ്‌നം പരിഹരിക്കാൻ ഏജന്റിനെ സന്ദർശിക്കാൻ ഉപയോക്താക്കൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും വിൽപനാനന്തര സേവനം ലഭ്യമാക്കുന്നതിൽ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ് എന്നും സൗദി അറേബ്യ.

Similar News