ജിദ്ദ ടവറിൻ്റെ നിർമാണം പ്രവർത്തികൾ പുനരാരംഭിച്ചു ; 2028ൽ നിർമാണം പൂർത്തിയായേക്കും

Update: 2024-10-08 08:28 GMT

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ട​വ​റി​ൻ്റെ നി​ർ​മാ​ണം ജി​ദ്ദ​യി​ൽ പു​ന​രാ​രം​ഭി​ച്ചു. കി​ങ്​​ഡം ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ജി​ദ്ദ ഇ​ക്ക​ണോ​മി​ക് ക​മ്പ​നി​യാ​ണ്​ ഏ​ഴ്​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്​.

2028-ൽ ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അം​ബ​ര​ചും​ബി​യാ​യി ഇ​ത് മാ​റു​ന്ന​തി​നാ​ൽ ഇ​തി​നെ സൗ​ദി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വാ​സ്തു​വി​ദ്യാ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

2013ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 157 നി​ല​ക​ളി​ൽ പ​ടു​ത്തു​യ​ർ​ത്ത​പ്പെ​ടു​ന്ന ട​വ​ർ കോം​പ്ല​ക്​​സി​ൽ ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, സാ​ദാ ഹോ​ട്ട​ലു​ക​ൾ, ടൂ​റി​സ്​​റ്റ്​ റി​സോ​ർ​ട്ടു​ക​ൾ, ഷോ​പ്പി​ങ്​ മാ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റു​ക​ൾ, ഓ​ഫീസു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, നി​രീ​ക്ഷ​ണ ഗോ​പു​രം, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണു​ണ്ടാ​വു​ക.

157 നി​ല​ക​ളി​ൽ 63 നി​ല​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 59 എ​ലി​വേ​റ്റ​റു​ക​ളും 12 എ​സ്​​ക​ലേ​റ്റ​റു​ക​ളും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. 80 ട​ൺ സ്​​റ്റീ​ലും എ​ന​ർ​ജി ഇ​ൻ​സു​ലേ​റ്റി​ങ്​ ഗ്ലാ​സും കൊ​ണ്ടു​ള്ള മു​ൻ​ഭാ​ഗ​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അ​ഞ്ച് ട​വ​റു​ക​ളി​ൽ ര​ണ്ട് ട​വ​റു​ക​ളു​ള്ള ഏ​ക രാ​ജ്യ​മാ​യി സൗ​ദി അ​റേ​ബ്യ മാ​റും. ഒ​രു കി​ലോ​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​ജി​ദ്ദ ട​വ​ർ കൂ​ടാ​തെ മ​റ്റൊ​ന്ന് 601 മീ​റ്റ​ർ ഉ​യ​ര​മു​ള്ള​ മ​ക്ക​യി​ലെ ക്ലോ​ക്ക് ട​വ​റാ​ണ്.

റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​ക​സ​ന​ത്തി​ലും വാ​സ്തു​വി​ദ്യ​യി​ലും ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ഇ​ത് സൗ​ദി​യു​ടെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ താ​പ​ശേ​ഷി​യു​ള്ള ഗ്ലാ​സ് മു​ഖ​ങ്ങ​ൾ, മെ​ക്കാ​നി​ക്ക​ൽ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്ങി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ന്ന​തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ വാ​യു​പ്ര​വാ​ഹം മെ​ച്ച​പ്പെ​ടു​ത്ത​ൽ, കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന സു​സ്ഥി​ര നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഉ​യ​ർ​ന്ന ട​വ​റു​ക​ൾ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​തി​ൽ പ്ര​ശ​സ്​​ത​നാ​യ അ​മേ​രി​ക്ക​ൻ വാ​സ്തു​ശി​ൽ​പി അ​ഡ്രി​യാ​ൻ സ്മി​ത്താ​ണ്​ ഈ ​ട​വ​റി​ൻ്റെ രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച​ത്.

ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ അ​ന്താ​രാ​ഷ്​​ട്ര വാ​സ്തു​ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​യാ​ണ്​ സ്മി​ത്തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ര​വ​ധി ഐ​തി​ഹാ​സി​ക കെ​ട്ടി​ട​ങ്ങ​ൾ അ​ദ്ദേ​ഹം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ണ്ട്. ദു​ബൈ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൻ്റെ മു​ൻ​കാ​ല പ​ദ്ധ​തി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്.

ജി​ദ്ദ ട​വ​ർ പ​ദ്ധ​തി​ക്ക് മു​മ്പ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ട​വ​റാ​ണി​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ട​വ​ർ മാ​ത്ര​മ​ല്ല, സു​സ്ഥി​ര​ത​യി​ലും പാ​രി​സ്ഥി​തി​ക കാ​ര്യ​ക്ഷ​മ​ത​യി​ലും ഏ​റ്റ​വും പു​രോ​ഗ​മി​ച്ച ഒ​ന്നാ​ണ് ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ ഡി​സൈ​ൻ. മൊ​ത്തം 720 കോ​ടി റി​യാ​ൽ മൂ​ല്യ​മു​ള്ള ജി​ദ്ദ ട​വ​ർ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ കി​ങ്​​ഡം ഹോ​ൾ​ഡി​ങ്​ ക​മ്പ​നി ബി​ൻ​ലാ​ദി​ൻ ഗ്രൂ​പ്പു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Tags:    

Similar News