കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പെയ്തത്.എന്നാൽ നജ്റാൻ, ജസാൻ, അസീർ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴവർഷവും തുടരുകയാണ്.
തണുപ്പ് മാറി ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദിയിൽ പരക്കെ മഴ പെയ്തു. നജ്റാൻ ജസാൻ, അസീർ, അൽബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. ശക്തമായ കാറ്റോട് കൂടി ആലിപ്പഴവർഷമാണ് ഇവിടങ്ങളിൽ അനുഭവപ്പെട്ടു വരുന്നത്. കിഴക്കൻ പ്രവിശ്യയുടെ മിക്ക ഭാഗങ്ങങ്ങളിലും ശക്തമായ മഴ ലഭിച്ചു.
ഹഫർ ബാത്തിൻ, നാരിയ, ദമ്മാം, അൽഖോബാർ, ഖത്തീഫ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പുലർച്ചെ വരെ തുടർന്നു. കാലാവസ്ഥാ മാറ്റം ഇന്നും ഇതേപടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. താപനിലയിൽ കുറവ് തുടരും. ചിലയിടങ്ങളിൽ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്രം മുന്നറിയിപ്പ് നൽകി.