73 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം ; പ്രതികളെ പിടികൂടി സൗ​ദി അറേബ്യ അതിർത്തി സേന ഉദ്യോഗസ്ഥർ

Update: 2024-06-26 09:53 GMT

18 ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന 73 കി​ലോ ഹ​ഷീ​ഷ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. പ്ര​തി​ക​ളി​ൽ​ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​താ​യും പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

52 കി​ലോ ഹ​ഷീ​ഷ് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം ഇ​തേ മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​റ​കെ 243 കി​ലോ ഖാ​ത്​ ക​ട​ത്തു​ന്ന​ത് ജ​സാ​നി​ലെ അ​ധി​കാ​രി​ക​ൾ ത​ട​ഞ്ഞു. സം​ശ​യാ​സ്പ​ദ​മാ​യ ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ക​സ്​​റ്റം​സ് ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​ള്ള 1910 എ​ന്ന ര​ഹ​സ്യ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ലോ 00966 114208417 എ​ന്ന അ​ന്താ​രാ​ഷ്​​ട്ര ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    

Similar News