'ഇ-സ്പോർട്സ് കളിക്കാരും ആരാധകരും ഒരുമിക്കാൻ ഒരു വേദി എന്നതാണ് ലക്ഷ്യം'

Update: 2024-07-04 09:35 GMT

ഇ-​സ്‌​പോ​ർ​ട്‌​സ് ക​ളി​ക്കാ​രെ​യും ആ​രാ​ധ​ക​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​നു​ള്ള ല​ക്ഷ്യ​മാ​ണ്​ ലോ​ക​ക​പ്പി​ലൂ​ടെ സാ​ക്ഷാ​ത്​​ക​രി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി ഇ​ല​ക്‌​ട്രോ​ണി​ക് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ഇ-​സ്‌​പോ​ർ​ട്‌​സ് ലോ​ക​ക​പ്പ്​ ഉ​ദ്ഘാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ലോ​ക​ക​പ്പ്​ ഇ-​സ്‌​പോ​ർ​ട്‌​സ് ക​മ്യൂ​ണി​റ്റി​യു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​കും. ഇ​തി​ന്റെ സ്വാ​ധീ​നം വ​രും ആ​ഴ്ച​ക​ളി​ൽ കാ​ണാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ-​സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ൽ ച​രി​ത്ര​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ അ​നു​ഭ​വം ഈ ​ലോ​ക​ക​പ്പ് ന​ൽ​കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​റ​പ്പു​ണ്ടെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ പ​റ​ഞ്ഞു.

ഇ-​സ്‌​പോ​ർ​ട്‌​സ് ലോ​ക​ക​പ്പ്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ ആ​ഘോ​ഷ​മാ​ണെ​ന്ന്​ ഇ-​സ്‌​പോ​ർ​ട്‌​സ് വേ​ൾ​ഡ് ക​പ്പ് ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ റാ​ൾ​ഫ്​ റീ​ച്ച​ർ​ട്ട് പ​റ​ഞ്ഞു. ഇ​ത് ഇ-​സ്‌​പോ​ർ​ട്‌​സ് വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്​​ടി​ക്കു​ക​യും മു​ഴു​വ​ൻ മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള വ​ള​ർ​ച്ച​യും സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. കാ​യി​ക​രം​ഗ​ത്ത് പു​തി​യ ച​ക്ര​വാ​ള​ങ്ങ​ളും സാ​ധ്യ​ത​ക​ളും തു​റ​ക്കു​ന്ന​തി​ൽ ഞാ​ൻ അ​ങ്ങേ​യ​റ്റം അ​ഭി​മാ​നി​ക്കു​ന്നു. മി​ക​ച്ച ഇ-​സ്‌​പോ​ർ​ട്‌​സ് ക്ല​ബു​ക​ളും അ​ത്‌​ല​റ്റു​ക​ളും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗെ​യി​മു​ക​ളി​ൽ പ്ര​ധാ​ന സ​മ്മാ​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​തും ഇ-​സ്‌​പോ​ർ​ട്‌​സ് ലോ​ക​ക​പ്പ് എ​ന്ന നി​ല​യി​ൽ ആ​ദ്യ​ത്തെ ക്ല​ബി​നെ കി​രീ​ട​മ​ണി​യി​ക്കു​ന്ന​തും കാ​ണു​ന്ന​തി​ൽ ഞാ​ൻ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Tags:    

Similar News