സൗദിയിൽ സ്കൂളുകൾക്ക് സമീപം ഹോൺ മുഴക്കിയാൽ 500 റിയാൽ പിഴ

Update: 2024-08-23 07:31 GMT

സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ട്രാഫിക് വകുപ്പിൻറെ മുന്നറിയിപ്പ്. വിദ്യാലയങ്ങൾക്ക് സമീപം ഹോൺ മുഴക്കി ശബ്ദമുണ്ടാക്കിയാൽ 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു.

നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും എല്ലാ റോഡുകളിലും ജങ്ഷനുകളിലും തുരങ്കങ്ങളിലും സഞ്ചാരം സുഗമമാക്കുന്നതിനും സ്‌കൂളുകൾക്കും സർവകലാശാലകൾക്കും മുന്നിലുള്ള കവലകൾ നിയന്ത്രിക്കുന്നതിനും ട്രാഫിക് പട്രോളിങ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. 

Tags:    

Similar News