മൂ​ന്നാ​മ​ത്​ മ​ദീ​ന പു​സ്​​ത​ക​മേ​ള​ക്ക്​​ തു​ട​ക്കം

Update: 2024-08-01 07:41 GMT

മൂ​ന്നാ​മ​ത്​ മ​ദീ​ന പു​സ്​​ത​ക​മേ​ള​ ആ​രം​ഭി​ച്ചു. സൗ​ദി സാ​ഹി​ത്യ-​പ്ര​സി​ദ്ധീ​ക​ര​ണ-​വി​വ​ർ​ത്ത​ന അ​തോ​റി​റ്റി സം​ഘാ​ട​ക​രാ​യ പു​സ്ത​ക​മേ​ള ആ​ഗ​സ്​​റ്റ്​ അ​ഞ്ചു വ​രെ തു​ട​രും. 200ല​ധി​കം പ​വി​ലി​യ​നു​ക​ളി​ലാ​യി ഇ​ത്ത​വ​ണ 300 ല​ധി​കം അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ദീ​ന​യു​ടെ സാം​സ്​​കാ​രി​ക സ്ഥാ​നം ഉ​യ​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. സൗ​ദി​യി​ലും അ​റ​ബ് സാം​സ്കാ​രി​ക രം​ഗ​ത്തും ശ്ര​ദ്ധേ​യ പ​രി​പാ​ടി​യാ​യി മ​ദീ​ന പു​സ്ത​ക​മേ​ള മാ​റി​യെ​ന്ന് അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ പ​റ​ഞ്ഞു. സാം​സ്​​കാ​രി​ക വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​റി​വി​​ന്റെ ച​ക്ര​വാ​ള​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, വാ​യ​ന​യോ​ടു​ള്ള താ​ൽ​പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സൗ​ദി എ​ഴു​ത്തു​കാ​രു​ടെ ക​ഴി​വു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളും ഇ​തി​ന്​ പി​ന്നി​ലു​ണ്ടെ​ന്ന്​ അ​ൽ​വാ​ൻ വി​ശ​ദീ​ക​രി​ച്ചു.

പ്ര​സി​ദ്ധീ​ക​ര​ണ വ്യ​വ​സാ​യ​ത്തെ ശാ​ക്തീ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ‘ബു​ക്ക് ഫെ​യേ​ഴ്‌​സ് ഇ​നി​ഷ്യേ​റ്റി​വ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​​​ന്റെ വൈ​ജ്ഞാ​നി​ക​വും സാം​സ്കാ​രി​ക​വു​മാ​യ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ‘വി​ഷ​ൻ 2030’​ന്റെ ​അ​ഭി​ലാ​ഷ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണി​ത്​. മേ​ള​യി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ സെ​മി​നാ​റു​ക​ൾ, ച​ർ​ച്ചാ സെ​ഷ​നു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, ക​വി​താ സാ​യാ​ഹ്ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സ​ന്ദ​ർ​ശ​ക​രു​ടെ അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ക​യും ബൗ​ദ്ധി​ക സം​വാ​ദ​ങ്ങ​ളും സാം​സ്കാ​രി​ക സം​വാ​ദ​ങ്ങ​ളും ഉ​ത്തേ​ജി​പ്പി​ക്കു​ക​യും വാ​യ​ന സം​സ്കാ​രം ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു കൂ​ട്ടം സൗ​ദി, അ​റ​ബ് എ​ഴു​ത്തു​കാ​ർ, എ​ഴു​ത്തു​കാ​ർ, ക​വി​ക​ൾ, ബു​ദ്ധി​ജീ​വി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം മേ​ള​യി​ലു​ണ്ടാ​കു​മെ​ന്നും അ​ൽ​വാ​ൻ പ​റ​ഞ്ഞു.

Tags:    

Similar News