മൂന്നാമത് ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനത്തിന് ഉജ്ജ്വല തുടക്കം ; വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും

Update: 2024-05-21 09:11 GMT

സൗ​ദി​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഫ്യൂ​ച്ച​ർ ഏ​വി​യേ​ഷ​ൻ 2024 സ​മ്മേ​ള​ന​ത്തി​ന്​ ഉ​ജ​ജ്വ​ല തു​ട​ക്കം. റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​നം ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് മ​ന്ത്രി​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ഞ്ചി​നീ​യ​ർ സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ​യും നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ സൗ​ദി അ​റേ​ബ്യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ​തും അ​ഭൂ​ത​പൂ​ർ​വ​വു​മാ​യ ന​വോ​ത്ഥാ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു​വെ​ന്ന്​ ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്​ മ​ന്ത്രി ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള നി​ക്ഷേ​പ​ക​ർ​ക്ക് വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ഫ​ല​പ്ര​ദ​വും ആ​ഗോ​ള​വു​മാ​യ ഉ​ന്ന​തി കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സ​മ്മേ​ള​ന​ത്തി​ന്​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ അം​ഗ​ത്വ​ത്തി​ന്​ മ​ത്സ​രി​ച്ച്​ രാ​ജ്യം വി​ജ​യി​ച്ചി​രി​ക്കു​ന്നു. 2023ൽ 11.1 ​കോ​ടി യാ​ത്ര​ക്കാ​രെ​ന്ന റെ​ക്കോ​ർ​ഡ് രാ​ജ്യം കൈ​വ​രി​ച്ചു. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക ന​യം പ്ര​ഖ്യാ​പി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കു​ക​യും ചെ​യ്തു. 2030ഓ​ടെ 10 കോ​ടി യാ​ത്ര​ക്കാ​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ റി​യാ​ദി​ലെ കി​ങ്​ സ​ൽ​മാ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് പു​റ​മേ റെ​ഡ് സീ ​അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം തു​റ​ന്ന​താ​യും ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

സി​വി​ൽ ഏ​വി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്ന്​ ദി​വ​സ​ത്തെ ഫ്യൂ​ച്ച​ർ ഏ​വി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ 30ല​ധി​കം മ​ന്ത്രി​മാ​ർ, സി​വി​ൽ ഏ​വി​യേ​ഷ​ന്റെ 77 മേ​ധാ​വി​ക​ൾ, ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​യ​ർ കാ​രി​യ​ർ മേ​ധാ​വി​ക​ൾ, 120ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 5,000 വ്യോ​മ​യാ​ന വ്യ​വ​സാ​യ വി​ദ​ഗ്​​ധ​രും മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 100 ബി​ല്യ​ൺ ഡോ​ള​റി​ന്റെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ന് സ​മ്മേ​ള​നം സാ​ക്ഷ്യം വ​ഹി​ക്കും. 12 ബി​ല്യ​ൺ ഡോ​ള​റി​​ന്റെ 70ല​ധി​കം ക​രാ​റു​ക​ളും ഇ​ട​പാ​ടു​ക​ളും സ​മ്മേ​ള​ന​ത്തി​ൽ ഒ​പ്പി​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    

Similar News