പുണ്യ നഗരമായ മക്കയിൽ ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. തകർന്നതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്.
മക്കയുടെ നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇത്തരം കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് നീക്കം ചെയ്യുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പുണ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മെച്ചപ്പെട്ട അന്തരീക്ഷവുമുണ്ടാകും