ഉംറ നിർവഹിക്കാനുള്ള ശരാശരി സമയം 104 മിനിറ്റാണെന്ന് ഹറംകാര്യ വിഭാഗം അറിയിച്ചു. പ്രദക്ഷിണം (ത്വവാഫ്) മുതൽ പ്രയാണം (സഅ്യ്) വരെയുള്ള സമയമാണിത്. സഫ-മർവ മലകൾക്കിടയിലെ നടത്തത്തിന് ശരാശരി 44 മിനിറ്റാണ് എടുക്കുക. റമസാനിലെ ആദ്യ പത്തു ദിനങ്ങളിലെ സമയമാണിത്. ജനത്തിരക്ക് കൂടുന്നതിന് സമയത്തിൽ അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും.
റമസാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കാനുമായി 500 സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചു. ഇതിനു പുറമേ വിവിധ രാജ്യക്കാരായ തീർഥാടകരുമായി ആശയവിനിമയത്തിന് ബഹുഭാഷാ വിദഗ്ധരായ 15 പേരെയും നിയമിച്ചു. ഉറുദു, ഇംഗ്ലിഷ്, ചൈനീസ്, സിംഹള, ഹൗസ, പേർഷ്യൻ, തുർക്കിഷ് ഭാഷകൾ സംസാരിക്കാൻ കഴിയുന്നവരാണ് ഉദ്യോഗസ്ഥർ.