സൗദിയിൽ പ്രവാസികൾക്കായുള്ള ലെവിയിൽ മാറ്റമില്ലെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ

Update: 2022-12-09 08:56 GMT


സൗദി : സൗദിയിൽ പ്രവാസികൾക്കേർപ്പെടുത്തിയ ലൈവിയിൽ മാറ്റമില്ല. സൗദിയിൽ പ്രവാസികൾക്കും അവരുടെ ആശ്രിതകർക്കും ഏർപ്പെടുത്തിയ ലെവിയിൽ മാറ്റമുണ്ടാവില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു.കോവിഡ് സാഹചര്യത്തിൽ വർധിപ്പിച്ച നികുതിയും കുറയ്ക്കില്ല.

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബത്തിനും ഏർപ്പെടുത്തിയതാണ് ലെവി. വർഷംതോറും അടക്കേണ്ട ലെവിയിൽ മാറ്റമുണ്ടാകില്ല. ഒരു വിദേശിക്ക് മാത്രം ലെവി ഇനത്തിൽ ഇൻഷൂറൻസ് അടക്കം 12,000 റിയാലിലേറെ ചെലവ് വരും.

ബജറ്റിലെ പ്രധാന വരുമാനം കൂടിയാണിത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ കൊണ്ടു വന്നതായിരുന്നു ലെവി. ഇതോടൊപ്പം സൗദിയിലെ മൂല്യവർധിത നികുതി(വാറ്റ്)യിലോ നിലവിൽ മാറ്റമുണ്ടാകില്ല. കോവിഡ് സാഹചര്യത്തിൽ 5%ൽ നിന്നും 15% ആക്കി വർധിപ്പിച്ചതാണ് നികുതി.

Similar News