എംബസ്സിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കൽ ; 20 വർഷം ജയിൽവാസവും 4 ലക്ഷം റിയാൽ പിഴയും

Update: 2022-10-03 11:46 GMT


റിയാദ് : സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ആളുകളുടെ സ്വത്തുക്കൾ കവർന്ന നാല് സൗദി പൗരൻമാർക്ക് 20 വർഷം ജയിൽ ശിക്ഷയും നാല് ലക്ഷം സൗദി റിയാൽ പിഴയും സൗദി കോടതി വിധിച്ചു.തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വിദേശത്തെ സൗദി എംബസിയുടെ പേരില്‍ തട്ടിപ്പ് സംഘം കൃത്രിമമായി രേഖകളുണ്ടാക്കിയതെന്നും ഇത് തിരിച്ചറിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്‍ത് ബന്ധപ്പെട്ട കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശിക്ഷക്ക് പുറമെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വസ്‍തുവകകള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറി. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുന്നതും രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റങ്ങളാണ്. പേപ്പറുകള്‍, ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍, ഒപ്പുകള്‍, സീലുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം കൃത്രിമങ്ങളും കടുത്ത ശിക്ഷയ്ക്ക് അര്‍ഹമാവും.‍

Similar News