സൗദി അറേബ്യയില്‍ 19 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Update: 2022-11-04 09:19 GMT


റിയാദ് : സൗദി അറേബ്യയില്‍ റിയാദിലെ വെയര്‍ഹൗസില്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച 19 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി . സൗദി ലഹരി വിരുദ്ധ പൊലീസാണ് ഇവ പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 9 പേർ അറസ്റ്റിലായി. ഒമാനിലെ ലഹരി വിരുദ്ധ ഏജന്‍സിിയും സൗദി കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി പറഞ്ഞു.

യന്ത്രങ്ങൾക്കുള്ളിൽ വിദഗ്‌ധമായി ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ഷിപ്മെന്‍റ് സ്വീകരിക്കാനെത്തിയ ഒമ്പതു പേരെയാണ് പോലീസ് പിടികൂടിയത് . മൂന്ന് സൗദി പൗരന്മാര്‍, ഒരു ഗള്‍ഫ് സ്വദേശി, സിറിയന്‍ പ്രവാസി, രണ്ട് ബംഗ്ലാദേശികള്‍, രണ്ട് പാകിസ്ഥാനി താമസക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പരാജയപ്പെടുത്തിയിരുന്നു.

Similar News