വിമാനത്തിൽ പാസ്പോർട്ട് മറന്ന് വച്ച് യുവതി, എയർപോർട്ടിൽ കുടുങ്ങി പോയത് ഒരു ദിവസം
റിയാദ് : എയർ ഇന്ത്യ വിമാനത്തിൽ പാസ്പോർട്ട് മറന്നു വച്ചതിനെത്തുടർന്ന് റിയാദ് എയർപോർട്ടിൽ മലയാളി യുവതി കുടുങ്ങിപ്പോയത് ഒരു ദിവസം. ചൊവ്വാഴ്ച രാത്രി 11. 18 റിയാദിൽ വിമാനം വിമാനമിറങ്ങിയ യുവതിക്ക് പാസ്പോര്ട്ട് തിരികെ ലഭിച്ചത് ബുധനാഴ്ച രാത്രിയായിരുന്നു. കരിപ്പൂരിൽ നിന്നും റിയാദിൽ വിമാനമിറങ്ങിയ യുവതി പാസ്പോര്ട്ട് വിമാനത്തിൽ മറന്നുവെക്കുകയായിരുന്നു. എന്നാൽ ഈ വിവരം റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് ഇവർ അറിയുന്നത്.കരിപ്പൂരിൽ നിന്നു റിയാദിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്ത മലപ്പുറം ചെമ്മാട് സ്വദേശിനി സക്കീനാ അഹമ്മദാണ് ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയാത്.
പാസ്‌പോർട്ട് വച്ച ബാഗ് എടുക്കാൻ മറന്ന സക്കീന ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും തിരച്ചിലിൽ വിമാനത്തിനകത്തെ സീറ്റുകളിലൊന്നും പാസ്‌പോർട്ട് കണ്ടെത്താനായില്ല. അതിനിടെ, വിശദമായ പരിശോധന നടത്തും മുൻപേ കോഴിക്കോട്ടേക്കുള്ള യാത്രക്കാരെയും വഹിച്ച് വിമാനം തിരിച്ചു പോയിരുന്നു.വിവരമറിഞ്ഞു നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും വിമാനത്താവള മേധാവിയേയും ചെന്നുകണ്ട് പരാതിപ്പെട്ടതിനെത്തുടർന്ന് വിമാനത്തിനകത്തു വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ സക്കീനയുടെ പാസ്‌പോർട്ട് കണ്ടെത്തി. വിമാനം ബുധനാഴ്ച അർധരാത്രി റിയാദിലെതുന്നതു വരെ യുവതിക്ക് കാത്തിരിക്കേണ്ടി വന്നു. വിമാനത്താവള അധികൃതർ പാസ്പോര്ട്ട് യുവതിക്ക് കൈമാറി.