സൗദി : സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനൽ മാറുന്നു. ഡിസംബർ ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക. വിവിധ രാജ്യങ്ങളിലേക്കുള്ള ടെർമിനൽ മാറിയതോടെ യാത്രക്കു മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം.
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ വഴിയായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ. ഡിസംബർ ആറ് മുതൽ അത് നാലാം ടെർമിനലിലേക്ക് മാറും. റിയാദ് വിമാനത്താവളത്തിലേക്ക് വാഹനവുമായി പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നതാണ് നാലാം ടെർമിനൽ. ഇന്ത്യയിലേക്കടക്കം ഫ്ലൈ നാസിന്റെ വിമാനങ്ങൾ ഇതുവരെ ടെർമിനൽ രണ്ടിലാണ് വന്നു പോയിരുന്നത്. ഇനിയിത് മൂന്നാം ടെർമിനലിലേക്കാണ് വരിക.