ജിദ്ദ : സന്ദർശന വിസയിൽ പിതാവിനെ കാണാൻ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ മലയാളി ബാലിക അന്തരിച്ചു. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ് ദിൽഷാന ദമ്പതികളുടെ മകൾ 4 വയസുകാരി ഐറ ഫാത്തിമയാണ് മരിച്ചത്.
ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജിദ്ദയിലെ കുൻഫുദയിലുള്ള പിതാവിന്റെ അടുത്തേക്കു സന്ദർശന വീസയിലെത്തിയതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു. നാലു വയസുകാരി മരിച്ചു ; വിഷ ബാധയേറ്റതാണെന്ന് സംശയം