സൗദി അറേബ്യയിൽ വാഹന മെക്കാനിക്കുകൾക്കും തൊഴിൽ ലൈസെൻസ് നിർബന്ധമാക്കുന്നു

Update: 2022-11-16 12:55 GMT


ജിദ്ദ :  സൗദി അറേബ്യയിൽ വാഹന റിപ്പയറിങ്​ മേഖലയിലെ 15 ജോലികൾക്ക്​ 2023 ജൂൺ മുതൽ തൊഴിൽ ലൈസൻസ്​ നിർബന്ധമാക്കുന്നു. ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാൻ പാടില്ല.റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, വാഹന മെക്കാനിക്ക്, എൻജിൻ ടേണിങ്​ ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിൻറനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക്, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിൻറർ​, വാഹന ലൂബ്രിക്കൻറ് ടെക്നീഷ്യൻ​ എന്നീ ​തൊഴിലുകൾക്കാണ്​ ലൈസൻസ്​ നിർബന്ധം.

വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന അവബോധം വളർത്തുന്നതിന്​ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണിത്​​. വിദഗ്​ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്​. ഇത് സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും ചെയ്യും.

Similar News