സൗദി അറേബ്യയിൽ കനത്ത മഴ, വെള്ളക്കെട്ടിൽ മുങ്ങി ഒരു കുട്ടി മരിച്ചു

Update: 2022-11-14 06:14 GMT


റിയാദ് :സൗദി അറേബ്യയിൽ തുടർച്ചയായി പെയ്ത മഴയിൽ ഒരു കുട്ടി മുങ്ങി മരിച്ചു.ഹായില്‍ മേഖലയിലാണ് മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഒരു കുട്ടി മുങ്ങി മരിച്ചത്. താഴ്‌വരയിലെ ചതുപ്പിലുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ട കുട്ടിയെ സിവില്‍ ഡിഫന്‍സ് സംഘം എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശക്തമായ ഇടിമിന്നലും മഴയും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിനും ദുരിതങ്ങൾക്കും കാരണമായി. മക്ക, മദീന, അല്‍ഖസീം, ഹാഫര്‍ അല്‍ ബാത്വിന്‍, റഫ്ഹ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം ഹെഫ്‌ന താഴ്വരയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട വാഹനത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരിവുകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സൗദി അറേബ്യയില്‍ വ്യാഴം മുതല്‍ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Similar News