രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി

Update: 2022-09-05 14:16 GMT

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി. എന്നാൽ തുക അടച്ചു തീർക്കുന്നത് വരെ സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്‌കൂളിന് അവകാശമുണ്ടെന്ന് സമിതി വ്യക്തമാക്കി.

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി വ്യക്തമാക്കി. എന്നാൽ കുടിശ്ശിക തുക അടച്ചു തീർക്കുന്നത് വരെ സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്‌കൂളിന് അവകാശമുണ്ടെന്നും സമിതി അറിയിച്ചു.

രാജ്യത്ത് സ്‌കൂൾ ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വിദ്യാർഥികളുടെ പഠനവകാശം ഹനിക്കുന്നതായി പരാതി ഉയർന്ന സഹചര്യത്തിലാണ് സൗദി ഉപഭോക്തൃ സരംക്ഷണ സമിതി വിശദീകരണം നൽകിയത്. ഫീസ് കുടിശ്ശികയുടെ പേരിൽ തന്റെ രണ്ട് കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ കൈമാറാൻ സ്വകാര്യ സ്‌കൂൾ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ഒരു രക്ഷിതാവ് സമിതിയെ സമീപിച്ചതിന് മറുപടിയായാണ് വിശദീകരണം.

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കുവാനോ, സ്‌കൂളിൽ പോകുന്നത് വിലക്കുവാനോ, പരീക്ഷയെഴുതുന്നതിൽ നിന്ന് തടയുവാനോ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സമിതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിലെ നിയമലംഘനങ്ങൾക്ക് വിദ്യഭ്യാസ മന്ത്രാലയത്തിന് പരാതി നൽകാമെന്നും സമിതി അറിയിച്ചു.

Tags:    

Similar News