വാട്സാപ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിന് (ഫത്വ) സംവിധാനമൊരുക്കിയതായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോഡിങ് വഴി പണ്ഡിതന്മാർ അന്വേഷണങ്ങൾക്ക് മറുപടി നൽകും. ഇസ്ലാമിക പണ്ഡിതന്മാരുടെയും ശരീഅ ഗവേഷകരുടെയും സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയുമാണ് വാട്സാപ് സേവനം ലഭ്യമാകുക. 97450004564 എന്നതാണ് നമ്പർ. മൂന്നു ലക്ഷത്തിലധികം ഫത്വകൾ https://www.islamweb.net എന്ന വെബ്സൈറ്റിൽ തിരയാനും കഴിയും.