പുതിയ ആരോഗ്യനയവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

Update: 2024-10-08 09:04 GMT

രാ​ജ്യ​ത്തി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പ് അ​ട​യാ​ള​പ്പെ​ടു​ത്തി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി) ആ​രോ​ഗ്യ പ​രി​ര​ക്ഷാ ന​യം 2024-2030 പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.ഖ​ത്ത​റി​ന്റെ മൂ​ന്നാം ദേ​ശീ​യ വി​ക​സ​ന​ന​യം, ദേ​ശീ​യ ആ​രോ​ഗ്യ ന​യം എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് എ​ച്ച്.​എം.​സി ആ​രോ​ഗ്യ​ന​യം വി​ക​സി​പ്പി​ച്ച​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും മേ​ഖ​ല​യി​ലെ മു​ൻ​നി​ര ആ​രോ​ഗ്യ പ​രി​പാ​ല​ന​ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ എ​ച്ച്.​എം.​സി​യു​ടെ പ​ദ​വി ഉ​യ​ർ​ത്താ​നും ഇ​ത് ല​ക്ഷ്യ​മി​ടു​ന്നു.

രാ​ജ്യ​ത്തി​ന്റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കും വി​ക​സ​ന​ത്തി​നു​മാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്നും, ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ മു​ൻ​നി​ര ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി എ​ച്ച്.​എം.​സി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും ച​ട​ങ്ങി​ൽ ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു.

മി​ക​ച്ച വി​ജ​യ​ങ്ങ​ളു​ടെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും ട്രാ​ക്ക് റെ​ക്കോ​ഡാ​ണ് എ​ച്ച്.​എം.​സി​യു​ടെ സ​വി​ശേ​ഷ​ത. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​നാ​ണ് എ​ച്ച്.​എം.​സി സാ​ക്ഷ്യം വ​ഹി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡോ. ​അ​ൽ കു​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News