പലസ്തീനെ അംഗീകരിക്കാൻ രാജ്യങ്ങൾ മുന്നോട്ട് വരണം ; യൂറോപ്യൻ യൂണിയൻ - ജിസിസി ഉച്ചകോടയിൽ പങ്കെടുത്ത് ഖത്തർ അമീർ

Update: 2024-10-17 08:56 GMT

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന പ്ര​ഥ​മ യൂ​റോ​പ്യ​ൻ യൂണി​യ​ൻ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി. ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​നെ രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ന്ന യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ പ്ര​ശം​സി​ച്ചാ​യി​രു​ന്നു അ​മീ​ര്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളോ​ട് ഈ ​പാ​ത സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ക്കെ​തി​രെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ‌സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘‘1967ലെ ​അ​തി​ര്‍ത്തി​ക​ള്‍ പ്ര​കാ​രം സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍ രൂ​പ​വ​ത്ക​ര​ണ​ത്തി​നും യൂ​റോ​പ്പി​ന്റെ സ​മ്മ​ര്‍ദം ആ​വ​ശ്യ​മാ​ണ്. വാ​ക്കു​ക​ള്‍ക്ക് പ​ക​രം ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം പ്രാ​വ​ര്‍ത്തി​ക​മാ​കേ​ണ്ട​തു​ണ്ട്. ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍ത്ത​ല്‍ വേ​ണം. വെ​സ്റ്റ് ബാ​ങ്കി​ല്‍ സൈ​ന്യ​ത്തി​ന്റെ പി​ന്തു​ണ​യോ​ട‌െ ന​ട​ക്കു​ന്ന കു​ടി​യേ​റ്റ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണം. ഖ​ത്ത​ര്‍ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്’’ -അ​മീ​ർ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം ഇ​സ്രാ​യേ​ല്‍ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും അ​മീ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.റ​ഷ്യ -യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ലും രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന​താ​ണ് ഖ​ത്ത​റി​ന്റെ​യും ജി.​സി.​സി​യു​ടെ​യും നി​ല​പാ​ടെ​ന്നും അ​മീ​ര്‍ പ​റ​ഞ്ഞു.

ബെ​ൽ​ജി​യം പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡി ​ക്രൂ, ഗ്രീ​സ് പ്ര​ധാ​ന​മ​ന്ത്രി കി​രി​യാ​കോ​സ് മി​റ്റ്സോ​റ്റാ​കി​സ് എ​ന്നി​വ​രു​മാ​യി അ​മീ​ർ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി, അ​മീ​രി ദി​വാ​ൻ ചീ​ഫ് ശൈ​ഖ് സു​ഊ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി, ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ബി​ൻ ശ​രി​ദ അ​ൽ ക​അ്ബി, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഖാ​സിം ആ​ൽ ഥാ​നി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സു​ൽ​താ​ൻ ബി​ൻ സ​അ്ദ് ബി​ൻ സു​ൽ​താ​ൻ അ​ൽ മു​റൈ​ഖി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    

Similar News