മഴക്കാല പൂർവ ശൂചീകരണം ; മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഖത്തർ മന്ത്രിസഭ

Update: 2024-10-10 08:15 GMT

മ​ഴ​ക്കാ​ല പൂ​ർ​വ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം. ചൂ​ടു​കാ​ലം മാ​റി മ​ഴ​​പെ​യ്യാ​നു​ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ശ്ഗാ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ൾ മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി നീ​തി​ന്യാ​യ, കാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രി ഇ​ബ്രാ​ഹീം ബി​ൻ അ​ലി അ​ൽ മു​ഹ​ന്ന​ദി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ​

ക​ഴി​ഞ്ഞ​യാ​ഴ്ച ദോ​ഹ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ കോ​ഓ​പ​റേ​ഷ​ൻ ഡ​യ​ലോ​ഗ് ഉ​ച്ച​കോ​ടി​യി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി നി​ർ​വ​ഹി​ച്ച പ്ര​സം​ഗ​ത്തെ അ​ഭി​ന​ന്ദി​ച്ചു. ഏ​ഷ്യ​യു​ടെ സു​ര​ക്ഷ​ക്കും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളാ​യ ഫ​ല​സ്തീ​ൻ, ല​ബ​നാ​ൻ എ​ന്നി​വ​യു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​മു​ള്ള അ​മീ​റി​ന്റെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന​താ​യി നി​രീ​ക്ഷി​ച്ചു.

ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി-​വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ന്റെ (ക​ഹ്റാ​മ)ജ​ല നി​യ​മ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി, ​ശൂ​റാ കൗ​ൺ​സി​​ലി​ന്റെ പ​രി​ഗ​ണ​ന​ക്കാ​യി നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തി​ന്റെ ജ​ല​സു​ര​ക്ഷ ല​ക്ഷ്യം​വെ​ച്ചു​ള്ള​താ​ണ് ക​ഹ്റാ​മ​ക്കു കീ​ഴി​ൽ ത​യാ​റാ​ക്കി​യ പു​തി​യ നി​യ​മം.

ജ​ല​സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ക്കു​ക. വെ​ള്ളം പാ​ഴാ​വു​ന്ന​ത് ത​ട​യു​ക, മ​ലി​ന​മാ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ നി​യ​മം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ല​സേ​വ​ന​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക, ശ​രി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി​യും പ്ര​വ​ർ​ത്ത​ന​വും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ജ​ല​നി​യ​മ​ത്തി​ൽ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

Tags:    

Similar News