ഖത്തര്‍ എനര്‍ജിയും ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയും തമ്മില്‍ പ്രകൃതി വാതക വിതരണത്തിന് ധാരണ

Update: 2023-10-24 06:11 GMT

ഖത്തര്‍ എനര്‍ജിയും ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയായ എനിയും തമ്മില്‍ ദീര്‍ഘകാല പ്രകൃതി വാതക വിതരണത്തിന് ധാരണയായി. 2026 മുതല്‍ 27വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഖത്തറിന്റെ അഭിമാന പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതിയിലെ പങ്കാളി കൂടിയാണ് എനി. നിലവില്‍ ഇറ്റലിയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തില്‍ 10 ശതമാനം നല്‍കുന്നത് ഖത്തറാണ്.

ആഗോള ഊർജ രംഗത്ത് ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് പ്രതിവർഷം ഒരു ദശലക്ഷം ടൺ എൽഎൻജി ഇറ്റലിക്ക് നൽകണമെന്നാണ് കരാർ വ്യവസ്ഥ ചെയ്യുന്നത്. ഫ്രാൻസിലേക്കും നെതർലൻഡിലേക്കും എൽഎൻജി വിതരണം ചെയ്യാൻ ഖത്തർ ഉണ്ടാക്കിയ സമാന കരാറുകളുടെ ചുവടുപിടിച്ചാണ് ഇറ്റലിയുമായുള്ള കരാറും. ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെട്രോളിയം സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബിയും എനിയുടെ സിഇഒ ക്ലോഡിയോ ഡെസ്‌കാൽസിയുമാണ് കരാറിൽ ഒപ്പുവച്ചത്.

Tags:    

Similar News