ഖത്തറിലെ ഇന്ത്യൻ വീടുകളും ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാനൊരുങ്ങി

Update: 2022-11-08 11:29 GMT


ദോഹ : ലോകകപ്പിനെത്തുന്നവര്‍ക്ക് ഖത്തറിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം താമസിക്കാനുള്ള അനുമതി നൽകി മന്ത്രാലയം.ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രവാസി വീടുകള്‍ക്ക് ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് ആതിഥേയത്വം നൽകുവാനുള്ള അവസരം നിയമപരമായി നൽകിയിരിക്കുകയാണ് ഖത്തർ. ഒരു വീട്ടില്‍ പരമാവധി 10 പേര്‍ക്ക് വരെ താമസം ഒരുക്കാന്‍ അനുമതി നല്‍കിയിരുന്നു. താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഹയാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒക്‌ടോബര്‍ 31നാണ് നിര്‍ത്തലാക്കിയത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബിസിനസ്, പ്രൊഫഷനല്‍ സൗഹൃദങ്ങളിലുമുള്ള ഫുട്‌ബോള്‍ സ്‌നേഹികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഏറ്റവുംരാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ജനങ്ങളെക്കൂടി ലോകകപ്പ് വേളയിൽ സ്വീകരിക്കുന്നത് മുൻ നിർത്തികൂടിയാണ് ഈ ഇളവുകൾ.താമസം, ആരോഗ്യം, വിനോദം എന്നീ മേഖലകിൽ നിരവധി സൗകര്യങ്ങളാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. 

Similar News