ഹമദ് വിമാനത്താവളത്തിൽ പാർക്കിംഗ് നിരക്കുകൾ കുത്തനെ മുന്നോട്ട്, ആദ്യ അരമണിക്കൂറിന് 25 റിയാൽ, ശേഷമുള്ള ഓരോ 15 മിനിറ്റിലും 100 റിയാൽ

Update: 2022-11-01 08:06 GMT


 ദോഹ : ഹമദ് വിമാനത്താവളത്തിൽ പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി. ആദ്യമണിക്കൂർ മിനിമം നിരക്കായ 25 റിയാൽ ആയിരിക്കും ഈടാക്കുക. അതിനുശേഷം ഉള്ള ഓരോ 15മിനിറ്റിന് 100 റിയാൽ വീതം ആയിരിക്കും ഫീസ് ഈടാക്കുക വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളെ ഭാഗമായിട്ടാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.

അതേ സമയം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് മുന്നിൽ യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനുമായി എത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.ഇതനുസരിച്ച് മൊവാസലാത്തിന്റെ (കർവ) ലിമോസിനുകളും ടാക്‌സികളും, ചലനശേഷി കുറഞ്ഞ വ്യക്തികൾക്കുള്ള അംഗീകൃത വാഹനങ്ങൾ, ഖത്തർ എയർവേയ്‌സ് ഫസ്റ്റ് ക്‌ളാസ് , ബിസിനസ് ക്ലാസ് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾ, തിരഞ്ഞെടുത്ത എയർപോർട്ട് ഷട്ടിൽ ബസ്സുകൾ എന്നിവയ്ക്കൊഴികെ പ്രവേശന കവാടത്തിനരികിൽ യാത്രക്കാരെ ഇറക്കാനോ സ്വീകരിക്കാനോ അനുമതിയുണ്ടാവില്ല.പകരം നിശ്ചിത കാർ പാർക്കിങ്ങിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കാൽനടയായി വിമാനത്താവളത്തിലേക്ക് പോകേണ്ടിവരും

Similar News