വാഹന രജിസ്ട്രേഷനുകളിൽ വർദ്ധനവ്, സാമ്പത്തിക മേഖല ശക്തിപ്പെടുന്നു

Update: 2022-12-24 07:28 GMT


ദോഹ : ഖത്തറിൽ വാഹന രജിസ്ട്രേഷനുകൾ വർധിക്കുന്നതായി അധികൃതർ അറിയിച്ചു. ഈ വർഷം ഒക്ടോബർ വരെ സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കൂടിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക് അതോറിറ്റി പറഞ്ഞു . 12,203 വാഹനങ്ങൾ ഈ വർഷം റജിസ്റ്റർ ചെയ്തതോടെ മുൻ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളിൽ 45.8 ശതമാനം വർധനവാണുണ്ടായത്. മോട്ടോർ സൈക്കിളുകളിൽ 5.8 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.

ഇതുവരെ റജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളിൽ 5 ശതമാനവും മോട്ടോർ സൈക്കിളുകളാണ്. സാമ്പത്തിക വളർച്ച പുരോഗതിയുടെ പാതയിലാണെന്നു സൂചിപ്പിക്കുന്നതാണ്വാഹനങ്ങളുടെ എണ്ണക്കൂടുതൽ. 74954 വാഹനങ്ങൾ പുതുക്കിപ്പണിതപ്പോൾ 35,406 ന്റെ ഉടമസ്ഥാവകാശം കൈമാറി. ഒക്ടോബറിൽ രേഖപ്പെടുത്തിയ 203437 ഗതാഗത നിയമലംഘനങ്ങളിൽ 71 ശതമാനം വേഗ പരിധി ലംഘിച്ചതിന്റെ പേരിലാണ്. ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചതിന് റജിസ്റ്റർ ചെയ്ത 4290 കേസുകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തവയേക്കാൾ 35.3 ശതമാനം കുറവാണ്.

Similar News