ഖത്തറിൽ ആയിരകണക്കിന് നിരോധിത പുകയുല്പന്നങ്ങൾ പിടികൂടി

Update: 2022-11-09 14:21 GMT


ദോഹ : ദോഹ തുറമുഖത്ത് 2962.5 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി. ഹമദ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് വിഭാഗം അധികൃതരാണ് തമ്പാക്ക്, സുപാരി ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

തുറമുഖത്തെത്തിയ ഷിപ്പ്മെന്‍റില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 2962.5 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. 118.800 കിലോഗ്രാം സുപാരിയും 220 കിലോഗ്രാം മറ്റ് നിരോധിത പുകയില ഉല്‍പ്പന്നവുമാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ഒമാനിലും വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്. സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Similar News