'ഈജിപ്റ്റ് പൗരൻമാർക്ക് ഒമാനിലേക്ക് ടൂറിസ്റ്റ് വിസ നിരോധനം' ; വാർത്ത വ്യാജമെന്ന് ഒമാൻ എംബസി
ഒമാനിലേക്ക് ഈജിപ്ഷ്യൻ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവെച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കൈറോയിലെ ഒമാൻ എംബസി വ്യക്തമാക്കി. ഇത്തരത്തിലുള്ള തെറ്റായ വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംബസി അധികൃതർ വിശദീകരണവുമായി എത്തിയത്.
ഈജിപ്തുകാർക്ക് ടൂറിസ്റ്റ് വിസകൾ ഒമാൻ താൽക്കാലികമായി നിർത്തിവെച്ചെന്ന പ്രചാരണം തെറ്റാണന്നും റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴി ഇത്തരം കാര്യങ്ങൾ സ്ഥിരീകരിക്കാൻ എല്ലാവരും തയാറാകണമെന്നും എംബസി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.