മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത് വിലായത്തിലെ ഹബൂബിയ ടവറിന്റെ പുനരുദ്ധാരണം പൂർത്തിയാക്കി.പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. ഒമാന്റെ വാസ്തുവിദ്യയും പുരാവസ്തു പൈതൃകവും സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ടവർ പുനഃസ്ഥാപിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം മൂല്യവത്തായ സ്വത്തുക്കൾ ഭാവിതലമുറക്കായി സംരക്ഷിക്കുകയും അവയെ നാശത്തിൽനിന്നും സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വാസ്തുവിദ്യാ പൈതൃകത്തെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുനരുദ്ധാരണ ശ്രമങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഏതൊരു സ്മാരകത്തിന്റെയും പുനരുദ്ധാരണത്തിൽ പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് ലാൻഡ്മാർക്കിന്റെ വാസ്തുവിദ്യയും ചരിത്രപരമായ മൂല്യം, അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, സൈറ്റിന്റെ നിർദിഷ്ട ഉപയോഗം എന്നിവയാണ്.