ഒമാൻ ടൂറിസം മന്ത്രാലയത്തിൻ്റെ ക്യാമ്പയിന് ഇന്ത്യയിൽ തുടക്കം

Update: 2024-08-22 09:24 GMT

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മോ​ഷ​ന​ൽ ക്യാമ്പ​യി​ന് തു​ട​ക്കം. പ്രാ​രം​ഭ​ഘ​ട്ട​മെ​ന്നോ​ണം ഡ​ൽ​ഹി​യി​ലാ​ണ് മൊ​ബൈ​ൽ സെ​മി​നാ​റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഡ​ൽ​ഹി​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ചെ​ന്നൈ, ബം​ഗളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ക്യാമ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. സു​ൽ​ത്താ​നേ​റ്റി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം, സാം​സ്കാ​രി​ക പൈ​തൃ​കം, ആ​തി​ഥ്യ മ​ര്യാ​ദ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ക്യാമ്പയി​ൻ മു​ന്നോ​ട്ട് പോ​വു​ന്ന​ത്.

കൂ​ടാ​തെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ടൂ​റി​സം ഇ​വ​ന്‍റു​ക​ൾ, വി​വാ​ഹ ടൂ​റി​സം, കോ​ൺ​ഫ​റ​ൻ​സു​ക​ൾ, എ​ക്സി​ബി​ഷ​നു​ക​ൾ എ​ന്നി​വ​യും ക്യാമ്പയി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തും. ടൂ​റി​സം മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​സാ​ൻ ബി​ൻ ഖാ​സിം അ​ൽ ബു​സൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന ക്യാമ്പയി​ൻ ഈ ​മാ​സം 28 വ​രെ ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ട​രും.

ലോ​ക​ത്തി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ ആ​റു ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ അ​ത് വീ​ണ്ടും അ​ധി​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് അ​സാ​ൻ ബി​ൻ ഖാ​സിം അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​നും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​നും പെ​രു​മ കേ​ട്ട നാ​ടാ​ണ് സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​ൻ, ഇ​തൊ​രു മ​ൾ​ട്ടി -സീ​സ​ണ​ൽ ഡെ​സ്റ്റി​നേ​ഷ​നാ​ണ്. ഒ​മാ​നി​ന്‍റെ മി​ക​ച്ച ആ​തി​ഥ്യ മ​ര്യാ​ദ ലോ​ക​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​മാ​ന രീ​തി​യി​ൽ മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ൽ ടൂ​റി​സം റോ​ഡ്ഷോ ക്യാമ്പയി​ൻ ന​ട​ത്തി​യി​രു​ന്നു.

2024 ലെ ​ആ​ദ്യ ആ​റു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കി​ന് ഇ​ത്ത​രം കാ​മ്പ​യി​നു​ക​ൾ കാ​ര​ണ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കാ​രാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

സു​ൽ​ത്താ​നേ​റ്റ് ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നേ​രി​ട്ടു​ള്ള നി​ര​വ​ധി വി​മാ​ന സ​ർ​വി​സു​ക​ളു​മു​ണ്ട്.

Tags:    

Similar News