ചൂട് കൂടുന്നു ; തണുപ്പ് തേടി പാമ്പുകളെത്താൻ സാധ്യത , ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Update: 2023-07-04 11:11 GMT

ഓമാനിൽ ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. തണുപ്പുള്ള സ്ഥലം തേടി പാമ്പുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒമാനിലെ പുൽ ചെടികളിലും മരുഭൂമികളിലും വിവിധ തരത്തിലുള്ള പാമ്പുകളാണുള്ളത്. പല സ്ഥലങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂടിന്റെ കാഠിന്യം. ഈ സാഹചര്യത്തിൽ തണുപ്പ് തേടി പാമ്പുകൾ എത്തുന്നതും വർധിച്ചിട്ടുണ്ട്. പാർക്കുകൾ, താമസ സ്ഥലങ്ങൾ തുടങ്ങിയ മേഖലളിലാണ് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. ഇതിൽ വിഷപ്പാമ്പുകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പാമ്പുകൾ ഉള്ള മേഖലകളിലെ ജനങ്ങൾ മാറി നിൽക്കണമെന്നും കുട്ടികളുടേയും വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണെമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്നു. പാമ്പുകൾ എത്തുന്നത് തടയാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പാർക്കുകളിലും ജനവാസ മേഖലകളിലും കാണുന്ന പാമ്പുകളെ പിടികൂടാൻ പ്രത്യേക പ്രതിരോധ പദ്ധതിയും മസ്കറ്റ് മുനിസിപ്പാലിറ്റി നടപ്പിലാക്കിയിട്ടുണ്ട്  

Tags:    

Similar News