ഒമാനിലെ ഇന്ത്യൻ സ്കൂളിൽ പാഠപുസ്തക വിതകരണം പൂർത്തിയായില്ല ; പാഠഭാഗങ്ങൾ ഇപ്പോഴും ഫോട്ടോസ്റ്റാറ്റിൽ

Update: 2024-05-13 10:05 GMT

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ല്ല. പു​സ്ത​ക വി​ത​ര​ണം ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി 75 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ എ​ത്തി​ച്ച​​ത്​. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പു​സ്ത​കം എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു സ്കൂ​​ൾ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ല​വ​ധി​യാ​വാ​റാ​യി​ട്ടും സ്കൂ​ളു​ക​ളി​ൽ പു​സ്ത​ക​മെ​ത്താ​ത്ത​ത്​ ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

ഏ​ജ​ൻ​സി 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി എ​ന്ന്​ അ​വ​കാ​​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്കൂ​ളു​ക​ളി​ലും 50 ശ​ത​മാ​നം​പോ​ലും പു​സ്ത​കം എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. യ​ഥാ​സ​മ​യം പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക്​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്. പ​ഠ​ന​ഭാ​ഗ​ങ്ങ​ൾ ഫോ​ട്ടോ​കോ​പ്പി​യെ​ടു​ത്ത ഇ​ന​ത്തി​ലാ​ണ്​ ഇ​ത്ര​യും തു​ക ചെ​ല​വാ​യ​ത്. മൂ​ന്ന്, ആ​റ്​ ക്ലാ​സു​ക​ളി​​ലെ പു​സ്ത​ക​ങ്ങ​ൾ മാ​റി​യ​തി​നാ​ൽ ഫോ​ട്ടോ​സ്റ്റാ​റ്റ്​ എ​ടു​ത്ത്​ പ​ഠി​പ്പി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്നും വി​വി​ധ സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ടെ​ൻ​ഡ​ർ എ​ടു​ത്ത മ​സ്ക​ത്തി​ലെ ഏ​ജ​ൻ​സി​യു​ടെ അ​നാ​സ്ഥ​യാ​ണ്​ പു​സ്ത​ക വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ നേ​ര​ത്തേ​ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.​ ഒ​രു വ​ർ​ഷം​ മു​മ്പാ​ണ്​ പു​സ്ത​ക വി​ത​ര​ണ​ത്തി​ന്​ കേ​​​ന്ദ്രീ​കൃ​ത സം​വി​ധാ​നം ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന​ത്. മൂ​ന്ന് ​പ്ര​മോ​ട്ട​ർ​ സ്കൂ​ൾ ഒ​ഴി​ക്കെ 18 ഇ​ന്ത്യ​ൻ സ്കൂ​ളി​ലേ​ക്കും പു​സ്ത​കം വി​ത​ര​ണം എ​ളു​പ്പ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ക​ല്ലു​ക​ടി ​നേ​രി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​വും പു​സ്ത​ക വി​ത​ര​ണം മോ​ശ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം പു​സ്ത​ക വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ഭി​പ്രാ​യം തേ​ടി​യ​പ്പോ​ൾ ബോ​ർ​ഡി​നെ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു​. ഇ​ത്ത​രം അ​നാ​സ്ഥ നി​ല​നി​ൽ​ക്കെ​യാ​ണ്​ വീ​ണ്ടും ഈ ​ക​മ്പ​നി​യെ​ത​ന്നെ വി​ത​ര​ണം ഏ​ൽ​പി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ നേ​രി​ട്ട്​ വാ​ങ്ങി​യ സ​മ​യ​ത്ത്​ മാ​ർ​​ച്ചോ​ടെ​ത​ന്നെ പു​സ്ത​കം ല​ഭി​ച്ചി​രു​ന്നു.

പു​സ്ത​ക വി​ത​ര​ണ​ത്തി​ൽ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത ക​മ്പ​നി​യെ ഏ​ൽ​പി​ച്ച​താ​ണ്​ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ടെ​ൻ​ഡ​ർ വി​ളി​ച്ച​തി​നു​​ശേ​ഷം, പു​സ്ത​ക​ങ്ങ​ളു​ടെ ​പ്രി​ന്‍റ്​ വി​ല​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ സ്കൂ​ളി​ന്​ ന​ൽ​കു​ന്ന ക​മ്പ​നി​ക്കാ​ണ്​ വി​ത​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, മ​സ്ക​ത്തി​ൽ​നി​ന്ന്​ ഈ ​ക​മ്പ​നി മാ​ത്ര​മാ​ണ്​ ടെ​ൻ​ഡ​റി​ലു​ണ്ടാ​കാ​റു​ള്ള​ത്. ഇ​വി​ടെ പു​സ്ത​കം എ​ത്തി​ക്കു​ന്ന​തി​ലെ സാ​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക​ൾ പ​​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.

Tags:    

Similar News