ഒമാനിലെ റുസെയ്ൽ - ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
റുസെയ്ൽ - ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. റുസെയ്ൽ - ബിദ്ബിദ് റോഡിലൂടെ റുസെയ്ൽ മേഖലയിൽ നിന്ന് മസ്‌കറ്റ് ദിശയിൽ പോകുന്ന വാഹനങ്ങളെ താത്കാലികമായി വഴി തിരിച്ച് വിടുന്നതാണ്. ഈ മേഖലയിലെ റോഡിൻറെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ തുടരും. മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
#تنبيه⚠️
— وزارة النقل والاتصالات وتقنية المعلومات (@mtcitoman) April 18, 2023
ستقوم وزارة النقل والاتصالات وتقنية المعلومات اليوم بعد منتصف الليل بالتعاون مع @RopTraffic بفتح تحويلة مرورية مؤقتة على #طريق_الرسيل_بدبد للمتجهين إلى مسقط في منطقة الرسيل وذلك لحين الانتهاء من مشروع توسعة الطريق، وعلى مستخدمي الطريق الانتباه. pic.twitter.com/VLgdJxooSI