വ്യാജ മോട്ടോർ ഓയിലുകൾ വിറ്റ സംഭവത്തിൽ പിഴ അടക്കാനും തടവിനും നാടുകടത്തലിനും കോടതി ഉത്തരവിട്ടു. മുസന്ന വിലായത്തിലെ വാണിജ്യ സ്ഥാപനത്തിലെ പ്രതിനിധിക്കെതിരെയാണ് മുസന്നയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ഒരു വർഷം തടവും 2000 റിയാൽ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
തടവ് കാലാവധിക്കു ശേഷം നാടുകടത്തുകയും വേണം. മായം ചേർത്ത വസ്തുക്കൾ കണ്ടുകെട്ടാനും പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതികൾ വഹിക്കാനും കോടതി ഉത്തരവിട്ടു.