ഒമാനിൽ ഉപയോഗിച്ച ടയറുകറുടെ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു

Update: 2024-01-12 06:30 GMT

ഒമാനിൽ ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ നിയമലംഘനങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ആണ് ഹെവി വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന 113 ടയറുകൾ പിടിച്ചെടുക്കുന്നത്. ഉപയോഗിച്ച ടയറുകളുടെ എല്ലാവിധ വിൽപനയും രാജ്യത്ത് നിരോധിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Tags:    

Similar News