വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു
വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. വിവിധ സർക്കാർ വകുപ്പുകളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ കെണിയിൽ കുരുങ്ങരുതെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ പണം തട്ടിയെടുക്കുന്നതിനും, മറ്റു രീതിയിലുള്ള ദുരുപയോഗത്തിനുമായി വ്യക്തികളുടെ സ്വകാര്യ, ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഇവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും, പരിചയമില്ലാത്ത ഓൺലൈൻ ഇടങ്ങളിൽ സ്വകാര്യ, ബാങ്കിങ്ങ് വിവരങ്ങൾ പങ്ക് വെക്കരുതെന്നും ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.
شرطة عمان السلطانية تدعو الجميع إلى ضرورة التثبت من صحة وموثوقية المواقع الإلكترونية وعدم مشاركة أي معلومات شخصية أو بنكية.#شرطة_عمان_السلطانية pic.twitter.com/o5RJ7lRJdQ
— شرطة عُمان السلطانية (@RoyalOmanPolice) May 20, 2024