സുഡാൻ ആസ്ഥാനമായ സൺ എയറിൻറെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി മലയാളി റീന അബ്ദുറഹ്‌മാൻ

Update: 2022-09-01 08:45 GMT

സുഡാൻ ആസ്ഥാനമായ സൺ എയറിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) ആയി തൃശൂർ സ്വദേശിനി റീന അബ്ദുറഹ്‌മാൻ ചുമതലയേറ്റു. ഒരു വിദേശ എയർലൈനിൻറെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റീന. അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിൻറെ ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഒ.ഒ) കൂടിയായ റീന ആ സ്ഥാനത്തും തുടരും.

അൽ ഹിന്ദ് ട്രാവൽസ് അടുത്തിടെ സൺ എയറിൻറെ 25 ശതമാനം ഓഹരി വാങ്ങിയതോടെയാണ് അതിൻറെ സി.ഇ.ഒ സ്ഥാനത്തേക്ക് റീന നിയമിതയായത്. അൽ ഹിന്ദിൻറെ ജി.സി.സി, ബംഗ്ലാദേശ്, ആഫ്രിക്ക പ്രവർത്തനങ്ങളുടെ മേൽനോട്ടം റീനക്കാണ്. ട്രാവൽ വ്യവസായത്തിലെ മികവിന് ഈ വർഷത്തെ വുമൺ ഐക്കൺ അവാർഡ് അടക്കമുള്ള അംഗീകാരങ്ങളും റിന നേടിയിട്ടുണ്ട്.

സുഡാനിലെ ആദ്യ സ്വകാര്യ എയർലൈനായ സൺ എയറിൻറെ ഉദ്ഘാടന പറക്കൽ സെപ്റ്റംബർ ആദ്യവാരം കൈറോയിലേക്ക് നടക്കും. ആഫ്രിക്കൻ, ഗൾഫ് രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവിസ് നടത്തുക.

Tags:    

Similar News