ദാഖിലിയ ഗവർണറേറ്റിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു ; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ
ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറിന് തീപിടിച്ചു. സമൈലിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്.