ഒമാനിൽ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ചുമത്തും

Update: 2023-02-01 11:21 GMT

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം.

എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്.

Tags:    

Similar News